Site iconSite icon Janayugom Online

സെബി ചെയർപേഴ്സണെ പുറത്താക്കണം: സിപിഐ

sebisebi

അഡാനിക്കും സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനുമെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷകര്‍ മാത്രമാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. അഡാനി ഗ്രൂപ്പ് ഉള്‍പ്പെട്ട ഓഹരി ക്രമക്കേടുകളും കോര്‍പറേറ്റ് കുംഭകോണങ്ങളും പുറത്തുകൊണ്ടുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, നിലവിലെ സെബി ചെയര്‍പേഴ്സനും പങ്കാളിക്കും അഡാനി ഗ്രൂപ്പുമായി വ്യാപാര താല്പര്യങ്ങളും ദുരൂഹമായ ഇടപാടുകളുമുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അഡാനിക്കെതിരായ കുറ്റങ്ങള്‍ അന്വേഷിക്കുന്ന സെബി അതില്‍ കാലവിളംബമുണ്ടാക്കിയെന്നും അഴിമതിക്കാരെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ ചെയർപേഴ്‌സണ് പങ്കുണ്ട് എന്നുമുള്ള വെളിപ്പെടുത്തല്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. 

‘സ്വന്തം കേസിൽ ആരും ജഡ്ജിയാകരുത്’ എന്നത് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു പഴഞ്ചൊല്ലാണ്. അതുകൊണ്ടുതന്നെ അഡാനിക്കെതിരായ അന്വേഷണം നടത്താന്‍ നിലവിലെ സെബി ചെയർപേഴ്സൺ യോഗ്യയല്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ മാധബി ബുച്ചിനെ പുറത്താക്കണമെന്നും അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വെളിപ്പെടുത്തലുകളും ആരോപണവിധേയമായ മുഴുവൻ അഴിമതിയും സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: SEBI Chair­per­son should be sacked: CPI
You may also like this video

Exit mobile version