Site icon Janayugom Online

ഓഹരി കുംഭകോണത്തില്‍ സെബി അന്വേഷണം നടത്തണം: സിപിഐ

ഏകപക്ഷീയമായ എക്‌സിറ്റ് പോൾ, ഓഹരി വിപണിയിലെ പെട്ടെന്നുള്ള ഉയർച്ച എന്നിവയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സെബി സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് പാർലമെന്റില്‍ സമർപ്പിക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. രണ്ടുദിവസമായി ചേര്‍ന്ന യോഗത്തില്‍ അസീസ് പാഷ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡി രാജ തെരഞ്ഞെടുപ്പ് അവലോകനമുള്‍പ്പെടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

തെരഞ്ഞെടുപ്പ് വേളയിൽ കാണാനായ പണത്തിന്റെ വ്യാപ്തിയും ദുരുപയോഗവും ഇല്ലാതാക്കേണ്ടത് ആരോഗ്യകരമായ ജനാധിപത്യം നിലനിര്‍ത്തുന്നതിന് ആവശ്യമാണെന്നും അതിനാൽ സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നും സംസ്ഥാന ഫണ്ടിങ് പരിഗണിക്കണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഏഴ് ഘട്ടങ്ങളിലായി രണ്ട് മാസം നീണ്ടുനിൽക്കുന്ന പ്രക്രിയ അഭികാമ്യമല്ല. അതിനാൽ ഭാവിയിൽ അത് ഒഴിവാക്കണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. 

18ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ജനങ്ങളുടെ വിധിയെഴുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ ഏകകക്ഷി, ഏകാധിപത്യ, കോർപ്പറേറ്റ് പിന്തുണയുള്ള വർഗീയ ഫാസിസ്റ്റ് ഭരണത്തെ തടയുന്നതിനുള്ളതാണെന്ന് യോഗം വിലയിരുത്തി. ഭരണഘടന, മതേതര ജനാധിപത്യ ഘടനഎന്നിവ സംരക്ഷിക്കാനും വിദ്വേഷ രാഷ്ട്രീയം, വിവേചനം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ജനാധിപത്യം, വിലക്കയറ്റം, മനുഷ്യാവകാശലംഘനങ്ങൾ, ഫെഡറലിസത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍, വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യം എന്നിവയ്ക്കെതിരെയുള്ളതുമാണ്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുന്നതിനായി വിധിയെഴുതി ബിജെപിയെ പ്രതിരോധിക്കുവാന്‍ ശ്രമിച്ച ജനങ്ങളെ എക്സിക്യൂട്ടീവ് അഭിവാദ്യം ചെയ്തു. 

Eng­lish Summary:SEBI to probe stock scam: CPI
You may also like this video

Exit mobile version