അഫ്ഗാനിസ്ഥാനിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്ത് നാഷണൽ സെന്റർ ഫോർ സീസ്മോളജി. 180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. രാവിലെയും 4.6 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായിരുന്നു.
വെള്ളപ്പൊക്കം, ഭൂചലനം എന്നിവയുൾപ്പടെ പ്രകൃതി ദുരന്തങ്ങൾക്ക് ഏറെ സാധ്യതയുള്ള ഭൂപ്രകൃതിയാണ് അഫ്ഗാന്റേതെന്ന് യു എൻ ഒ സി എച്ച് എയുടെ റിപ്പോർട്ട് പറയുന്നു. റെഡ്ക്രോസ് റിപ്പോർട്ട് പ്രകാരം എല്ലാവർഷവും അഫ്ഗാനിലെ ഹിന്ദുക്കുഷ് മലനിരകളിൽ ഭൂചലനമുണ്ടാകാറുണ്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടെ 2000 പേരാണ് ഭൂചലനങ്ങളിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത്.