Site iconSite icon Janayugom Online

പാക് ചാരന് രഹസ്യവിവരങ്ങള്‍ കൈമാറി; സൈനികന് പത്ത് വര്‍ഷം തടവ്

പാകിസ്ഥാന്‍ ചാരന് രഹസ്യവിവരങ്ങള്‍ കൈമാറിയ സൈനികന് പത്തുവര്‍ഷവും പത്തുമാസവും തടവ്. വടക്കന്‍ രാജ്യാതിര്‍ത്തിയിലെ സൈനിക നടപടികള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഡല്‍ഹിയിലെ പാകിസ്ഥാന്‍ എംബസി ജീവനക്കാരന് കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈനിക കോടതിയുടെ ഉത്തരവ്.
പാകിസ്ഥാന്‍ എംബസിയിലെ അബിദ് ഹുസൈന്‍ എന്ന നയ്ക് അബിദുമായി സൈനികന്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഗാര്‍ഡ് ഡ്യൂട്ടി സംബന്ധിച്ച വിവരങ്ങളാണ് സൈനികന്‍ ഇയാള്‍ക്ക് കൈമാറിയത്, കോവിഡ് കാലത്തെ വാഹനങ്ങളുടെ യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കൈമാറാന്‍ ശ്രമിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്.

Eng­lish Summary:Secret infor­ma­tion hand­ed over to Pak spy; Sol­dier jailed for ten years
You may also like this video;

Exit mobile version