Site iconSite icon Janayugom Online

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക: സംസ്ഥാന ജീവനക്കാരുടെയും, അധ്യാപകരുടെയും സെക്രട്ടേറിയറ്റ് മാർച്ച് നാളെ

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ നേതൃത്ത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന സമരസമിതി ആഭിമുഖ്യത്തിൽ കാൽ ലക്ഷം വരുന്ന ജീവനാക്കാർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചും, ധർണ്ണയും നാളെ നടക്കും. മാർച്ചും, ധർണ്ണയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഇടതുപക്ഷ മുന്നണി സർക്കാർ അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്ന വാഗ്ദാനമായിരുന്നു എക പ്രതീക്ഷ. എന്നാൽ അതിനൊത്ത് ഉയരുവാൻ ഇടതുപക്ഷ സർക്കാരിനായില്ല. ഈ സാഹചര്യത്തിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാതെ നിർവ്വാഹമില്ല എന്ന ഘട്ടത്തിലാണ് ജോയിന്റ് കൗൺസിലിന്റെ നേതൃത്ത്വത്തിൽ കാൽ ലക്ഷത്തിലധികം ജീവനക്കാർ ഇന്ന് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദവാക്യമുയർത്തി സെക്രട്ടേറിയേറ്റിന് മുന്നിലെത്തുന്നത്.

ഇടുക്കി ജില്ലയിൽ നിന്നും ഒൻപത് മേഖലാ കമ്മറ്റികളിൽ നിന്നായി രണ്ടായിരത്തിലധികം ജീവനക്കാർ സംഘടന വ്യത്യാസമില്ലാതെ തിരുവനന്തപുരത്ത് മാർച്ചിലും ധർണ്ണയിലും പങ്കെടുക്കും. സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിന് മുഴുവൻ ജീവനക്കാരും അദ്ധ്യാപകരും രംഗത്തിറങ്ങണമെന്ന് ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ആർ ബിജുമോൻ, സെക്രട്ടറി വി ആർ ബീനാമോൾ, സമരസമിതി ജില്ലാ ചെയർമാൻ ഡോ: ജെയ്സൺ ജോർജ്ജ്, ജില്ലാ കൺവീനർ ഡി ബിനിൽ എന്നിവർ അഭ്യർത്ഥിച്ചു.

Exit mobile version