Site iconSite icon Janayugom Online

‘വിദേശകാര്യ സെക്രട്ടറി’; വെട്ടിലായി ബിജെപി നേതാക്കള്‍

വിദേശകാര്യ വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡോ. കെ വാസുകിക്ക് ചുമതല നല്‍കിയതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവന്നതോടെ, വെട്ടിലായത് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. കേരളം ‘വിദേശകാര്യ സെക്രട്ടറി’യെ നിയമിച്ചു എന്ന രീതിയിൽ ഒരു ഇംഗ്ലീഷ് പത്രം നല്‍കിയ വാർത്ത ബിജെപി നേതാക്കള്‍ ഏറ്റുപിടിക്കുകയായിരുന്നു. 

ഭരണഘടനാവിരുദ്ധമാണ് നടപടിയെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇന്ന് ആവര്‍ത്തിച്ചത്. ‘കേരളം പ്രത്യേക രാജ്യമോ’ എന്ന് ബിജെപി മുഖപത്രം പ്രധാന വാര്‍ത്തയായും നല്‍കി. കേന്ദ്ര‑സംസ്ഥാന ബന്ധവും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകര്‍ക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയെന്നുള്‍പ്പെടെ ജന്മഭൂമി ആരോപിച്ചിരുന്നു. വസ്തുതകള്‍ പുറത്തുവന്നിട്ടും തെറ്റ് തിരുത്താന്‍ ബിജെപി നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. 

Eng­lish Sum­ma­ry: ‘Sec­re­tary of For­eign Affairs’; BJP lead­ers cut
You may also like this video

Exit mobile version