സിപിഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ‘മത നിരപേക്ഷതയുടേയും ഫെഡറലിസത്തിന്റേയും ഭാവി’ എന്ന വിഷയത്തിൽ സെപ്റ്റംബർ 10ന് വൈകിട്ട് 5ന് സെമിനാർ സംഘടിപ്പിക്കും. പ്രതിനിധി സമ്മേളനം നടക്കുന്ന കാനം രാജേന്ദ്രൻ നഗറിൽ (എസ് കെ കൺവൻഷൻ സെന്റർ) നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മോഡറേറ്ററായിരിക്കും. സിനിമാതാരവും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പ്രഭാഷണം നടത്തും.
മത നിരപേക്ഷതയുടേയും ഫെഡറലിസത്തിന്റേയും ഭാവി’: സെമിനാര്‍ സെപ്റ്റംബര്‍ 10ന്

