Site iconSite icon Janayugom Online

പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് സുരക്ഷ കൂട്ടി

പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടിയെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്. സുരക്ഷയ്ക്ക് പ്രത്യേക കമാന്റോകളെ നിയോഗിക്കും. ആന്റി ഡ്രോൺ സിസ്റ്റവും നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ചു. രണ്ടുമാസം മുമ്പ് തന്നെ തൃശൂർ പൂരം നടത്തിപ്പിനാവശ്യമായ നടപടികൾ പൊലീസ് കൈക്കൊണ്ടിട്ടുണ്ട്.

4000ത്തിലധികം പൊലീസിനെ വിന്യസിപ്പിക്കും. 35 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസിനെയാകും വിന്യസിപ്പിക്കുക. കഴിഞ്ഞവർഷത്തെ തൃശൂർപൂരം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ഇത്തവണ ഒരു പ്രശ്നവുമില്ലാതെ നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞതവണത്തെ പ്രശ്നങ്ങൾ ഇപ്പോൾ സംസാരിച്ചിട്ട് കാര്യമില്ല. തൃശ്ശൂർ പൂരത്തിനെ കുറിച്ച് താൻ നൽകിയ റിപ്പോർട്ട് സർക്കാരാണ് പരിഗണിക്കുന്നത്. താൻ കൊടുത്ത റിപ്പോർട്ടിനെ പറ്റി പ്രതികരിക്കാനില്ല. പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിൽ മനോജ് എബ്രഹാം നടത്തിയ അന്വേഷണം പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version