Site icon Janayugom Online

ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ സുരക്ഷാ വീഴ്ച; പലസ്തീൻ അനുകൂലി കോലിയെ കെട്ടിപ്പിടിച്ചു

ഇന്ത്യ‑ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ വൻ സുരക്ഷാ വീഴ്ച. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനിടയിലാണ് പലസ്തീൻ അനുകൂലി കളി തടസ്സപ്പെടുത്തി. പലസ്തീൻ പതാകയുമായി മൈതാനത്തിറങ്ങിയ യുവാവ് വിരാട് കോലിയെ കെട്ടിപ്പിടിച്ചു.

മത്സരത്തിന്റെ 14-ാം ഓവറിനിടെയാണ് സംഭവം. ‘ഫ്രീ പലസ്തീൻ’ ടീ-ഷർട്ട് ധരിച്ചെത്തിയ ഒരു ആരാധകനാണ് മൈതാനത്തിറങ്ങി കോലിയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചത്. യുവാവിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിലും 6,000‑ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട്. അതേസമയം ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. കോലി 54 റണ്‍സെടുത്ത് പുറത്തായി. 

Eng­lish Summary:Security breach dur­ing World Cup final; Pro-Pales­tine hugs Kohli
You may also like this video

Exit mobile version