പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ഇന്ത്യ മുന്നണിയുടെ അഖിലേന്ത്യാ പ്രതിഷേധം ഇന്ന്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി എംപിമാര്‍ പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ ജന്ദര്‍ മന്ദിറില്‍ വന്‍ പ്രതിഷേധം നടക്കും.
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സഭയില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും സഭയ്ക്ക് പുറത്ത് വിഷയത്തെ കുറിച്ച് പ്രതികരിച്ചത് അവകാശ ലംഘനമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ജാതീയത പാര്‍ലമെന്റിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച, എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ അഖിലേന്ത്യാ തലത്തില്‍ ഇന്ന് സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധം ജില്ലാ ആസ്ഥാനങ്ങളിലും നടക്കും.
English Summary;Security breach in Parliament; All India protest of India Front today
You may also like this video