കുവൈറ്റിലെ അല്‍-ഖൈറാനില്‍ സുരക്ഷാ പരിശോധനക്കിടെ നിരവധിപേര്‍ അറസ്റ്റില്‍.പരിശോധനയില്‍ 467ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി.20 വാഹനങ്ങളും മോട്ടോര്‍ സൈക്കളുകളും പിടിച്ചെടുത്തു.മുന്‍കരുതല്‍ കാരണങ്ങള്‍ മൂലം 10 പേരെ കസ്റ്റഡിയിലെടുത്തു .
ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെപിടികൂടുന്നതിനും , ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായാണ് അല്‍— ഖൈറാനില്‍ സുരക്ഷാ സേന ഫീല്‍ഡ് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചത്. താമസ നിയമങ്ങള്‍ ലംഘിച്ചതിന് വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും പിടികൂടിയിട്ടുണ്ട്

