Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷ ഭീഷണി എന്നത് ആശങ്കമാത്രം: സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷ ഭീഷണി എന്നത് ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് മറികടന്നതാണെന്ന് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി പറഞ്ഞു. ഡോ.ജോ ജോസഫ് നല്‍കിയ ഹര്‍ജികളടക്കമള്ള ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്. അതേസമയം, കേരള സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും നല്‍കിയ ഒറിജിനല്‍ സ്യൂട്ടിനൊപ്പം മറ്റ് ഹര്‍ജികളും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. 

ഇതിനിടെയാണ് കാലവര്‍ഷം വരാനുള്ള സമയമായെന്നും ഡാമിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകര്‍ അറിയിച്ചത്. എന്നാല്‍ 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് മറികടന്നതാണെന്നും സുരക്ഷ ഭീഷണി എന്നത് ആശങ്കമാത്രമാണെന്നും ജസ്റ്റിസ് ഋഷികേശ് റോയ് വ്യക്തമാക്കിയത്.
വര്‍ഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയില്‍ ജനം ജീവിക്കുകയാണ്‌. എന്നാല്‍ ഡാമിന്റെ ആയുസ് പറഞ്ഞതിനേക്കാള്‍ രണ്ടിരട്ടിയായിയെന്ന് ജഡ്ജി പറഞ്ഞു

കേരളത്തില്‍ രണ്ട് വര്‍ഷം താനും ഈ ഭീഷണിയില്‍ ജീവിച്ചതാണെന്നും തന്റെ കൂടെയുള്ള ജഡ്ജിയും കേരളത്തില്‍ പ്രവര്‍ത്തിച്ചതാണെന്നും അതിനാല്‍ ആശങ്ക മാത്രമാണ് ഡാമിന്റെ കാര്യത്തിലുള്ളതെന്നും ജസ്റ്റിസ് ഋഷികേശ് വ്യക്തമാക്കി. അതേസമയം, കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളെ ഈ പരാമര്‍ശങ്ങള്‍ ബാധിക്കില്ല.

Exit mobile version