ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെര്‍ട്ട് ഇന്‍). ആപ്പിൾ ഉല്പന്നങ്ങളിൽ നിരവധി സുരക്ഷാ വീഴ്ചകള്‍ തിരിച്ചറിഞ്ഞതായും ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ ഉള്‍പ്പെടെ ചോരാനിടയുണ്ടെന്നും സെര്‍ട്ട് ഇന്‍ ചൂണ്ടിക്കാട്ടി. സൈബർ കുറ്റവാളികൾക്ക് സ്പൂഫിങ് ആക്രമണങ്ങൾ നടത്താനും ഉപകരണത്തിന്റെ രഹസ്യ കോഡ് കൈക്കലാക്കാനും ഇത്തരം പിഴവുകൾ സഹായകരമാകും.
ഭീഷണിക്ക് സാധ്യതയുള്ള ഉല്പന്നങ്ങളില്‍ ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ക് ഒഎസ്, ടിവി ഒഎസ്, വാച്ച് ഒഎസ്, സഫാരി ബ്രൗസര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി സെര്‍ട്ട് ഇന്‍ അറിയിച്ചു.
English Summary: Security warning for iPhone users
You may also like this video