മണിപ്പുർ സന്ദർശിച്ച സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള വസ്‌തുതാന്വേഷണ സമിതിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺസ് ജനറൽ സെക്രട്ടറി കൂടിയായ ആനി രാജയ്ക്ക് പുറമേ ദേശീയ സെക്രട്ടറി നിഷ സിദ്ദു, ഡൽഹിയിലെ പ്രമുഖ അഭിഭാഷക ദീക്ഷ ദ്വിവേദി എന്നവർക്കെതിരെയാണ് കേസ്.
മണിപ്പൂരിലേത് സർക്കാർ സ്‌പോൺസെഡ് കലാപമെന്നാരോപിച്ചതിനാണ് കേസ്. എസ് ലിബൻ എന്നയാളുടെ പരാതിയിൽ ഇംഫാൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 28 മുതൽ ജൂലൈ ഒന്നുവരെയാണ് ആനി രാജയും സംഘവും മണിപ്പൂർ സന്ദർശിച്ചത്. അടുത്തിടെ ഇടതുപക്ഷ എംപിമാരുടെ സംഘവും മണിപ്പൂര്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
English Summary: sedition charges against annie raja
You may also like this video