Site icon Janayugom Online

രാജ്യദ്രോഹ നിയമം; ഒരാഴ്ച സമയം തേടി കേന്ദ്രം

രാജ്യദ്രോഹം സംബന്ധിച്ച കൊളോണിയൽ കാലത്തെ ശിക്ഷാ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ പ്രതികരണം ഫയൽ ചെയ്യാൻ കൂടുതൽ സമയം തേടി കേന്ദ്രം സുപ്രീം കോടതിയിൽ. പൂർണമായ മറുപടി നൽകാൻ ഒരാഴ്ചത്തെ സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ സർക്കാർ കോടതിയിൽ സമർപ്പിക്കുന്ന രണ്ടാമത്തെ അപേക്ഷയാണിത്.

നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. അന്തിമ വാദം മെയ് അഞ്ചിന് ആരംഭിക്കുമെന്നും മാറ്റിവയ്ക്കാനുള്ള അപേക്ഷ പരിഗണിക്കില്ലെന്നും ഏപ്രിൽ 27 ന് കോടതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നല്കിയിരുന്നു.

അഭിപ്രായത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാൽ യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ഓ​ഫ് ഇ​ന്ത്യ, മു​ൻ മേ​ജ​ർ ജ​ന​റ​ൽ എ​സ് ​ജി വോം​ബ്കാ​ട്ക​രി, മു​ൻ കേ​ന്ദ്ര മ​ന്ത്രി അ​രു​ൺ ഷൂ​രി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ കി​ഷോ​ർ​ച​ന്ദ്ര വാ​ങ്ക​​മേ​ച, ക​ന​യ്യ​ലാ​ൽ ശു​ക്ല തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 124 എ (​രാ​ജ്യ​ദ്രോ​ഹം) വ​കു​പ്പി​ന്റെ സാ​ധു​ത ചോ​ദ്യം​ചെ​യ്ത് സു​പ്രീം​കോ​ട​തി​യെ സമീപിച്ചത്.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നും രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യെ​പ്പോ​ലും നി​ശ്ശ​ബ്ദ​നാ​ക്കാ​നും ബ്രി​ട്ടീ​ഷ് സാ​​മ്രാ​ജ്യ​ത്വം പ​ട​ച്ച രാ​ജ്യ​ദ്രോ​ഹ നി​യ​മം ഇ​പ്പോ​ഴും ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​ർ​ബാ​ധം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹർജി.

Eng­lish summary;Sedition law; Cen­ter look­ing for a week

You may also like this video;

Exit mobile version