Site iconSite icon Janayugom Online

കാസര്‍ഗോഡ് അടച്ചിട്ട വീട്ടില്‍ നിന്നും അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച കോടികളുടെ കള്ളനോട്ട് പിടികൂടി

അടച്ചിട്ട വീട്ടില്‍ നിന്നും അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച കോടികളുടെ കള്ളനോട്ട് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ബദിയഡുക്ക മുണ്ട്യത്തടുക്കയിലെ വീട്ടില്‍ ബദിയഡുക്ക എസ്‌ഐ കെ പി വിനോദ്കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. നിരോധിച്ച ആയിരം രൂപയുടെ നോട്ടാണ് കെട്ടുകളാക്കി വെച്ചിരുന്നത്.

പൊലീസ് നടത്തിയ പരിശോധനയില്‍ നോട്ടുകളെല്ലാം കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞു. പല നോട്ടുകെട്ടുകളുടെയും ഇടയില്‍ വെള്ള പേപ്പറുകള്‍ വെച്ചാണ് നിറച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി തങ്ങളുടെ കൈയില്‍ പണമുണ്ടെന്ന് വീഡിയോ കോളിലും മറ്റും കാണിക്കാനായിട്ടാകാം ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. പണം ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ല. മുണ്ട്യത്തടുക്കയിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇയാള്‍ രണ്ടുപേര്‍ക്ക് വീട് രണ്ടുപേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. എസ്‌ഐ മാത്യു, എഎസ്‌ഐ മാധവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ദിനേശന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Eng­lish Sum­ma­ry:  seize huge stash of fake notes from vacant house in Kasargod

You may also like this video

Exit mobile version