തിരുവനന്തപുരത്ത് നിന്ന് മിഠായി രൂപത്തിലുള്ള ലഹരിമരുന്ന് പിടികൂടി. ചോക്ലേറ്റിന്റെയും ച്യൂയിംഗത്തിൻറെയും രൂപത്തിലായിരുന്നു ലഹരിമരുന്ന്. സമ്മാന പൊതിയിലാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 244ഗ്രാം ആംഫെറ്റമിന്‍, 25 എൽഎസ്‍ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെതാക്വലോൺ എന്നിവ പിടിച്ചെടുത്തു. ബെംഗലൂരുവിൽ നിന്ന് കൊറിയർ വഴിയാണ് തിരുവനന്തപുരത്തേക്ക് ലഹരിമരുന്ന് എത്തിയത്. അതേസമയം കൊറിയര്‍ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ എന്‍സിഹി ചെന്നൈ വിഭാഗം കസ്റ്റഡിയില്‍ എടുത്തതായി അറിയിച്ചു.
ENGLISH SUMMARY:Seized drug in the form of candy
You may also like this video