Site iconSite icon Janayugom Online

മുതിര്‍ന്ന ബിജെപി നേതാവ് വിജയകുമാര്‍ മല്‍ഹോത്ര അന്തരിച്ചു

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പാര്‍ലമെന്റംഗവുമായി പ്രൊഫ വിജയകുമാരന്‍ മല്‍ഹോത്ര അന്തരിച്ചു. അദ്ദേഹത്തിന് 94 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസില്‍ ചികിത്സയിലായിരുന്നു.ഡൽഹി രാഷ്ട്രീയത്തിലെ അതികായനായിരുന്ന മൽഹോത്ര, അഞ്ച് തവണ എംപിയും രണ്ട് തവണ എംഎൽഎയുമായിരുന്നു. 

1980-കളിലും 1990-കളിലും തലസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പരിചിതമായ മുഖമായാണ് അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇന്നത്തെ മുഖ്യമന്ത്രിക്ക് തുല്യമായ പദവിയായ ഡൽഹിയുടെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.1999 ലെ പൊതുതിരഞ്ഞെടുപ്പില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വന്‍ ഭൂരിപക്ഷത്തില്‍ മല്‍ഹോത്ര പരാജയപ്പെടുത്തി.മൽഹോത്ര ദീർഘകാലമായി വിഭാവനം ചെയ്തിരുന്ന ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഡൽഹി ബിജെപിയുടെ ആദ്യത്തെ സ്ഥിരം സംസ്ഥാന ഓഫീസ് പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മരണം. 

Exit mobile version