സീനിയർ സിറ്റിസൺസ് കൗൺസിൽ സംസ്ഥാന കൗൺസിലും പഠന ക്യാമ്പും ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ ധോണിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധോണി ഫാമിൽ നാളെ രാവിലെ 10 ന് മന്ത്രി കെ കൃഷ്ണൻ കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
വർക്കിംഗ് പ്രസിഡന്റ് കെ എൻ കെ നമ്പൂതിരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വി കെ ശ്രീകണ്ഠൻ എംപി , എ പ്രഭാകരൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സംഘടന ജനറൽ സെക്രട്ടറി എസ് ഹനീഫ റാവുത്തർ , സംസ്ഥാന സെക്രട്ടറി എ യു മാമ്മച്ചൻ, സ്വാഗതസംഘം ചെയർമാൻ എൻജി മുരളീധരൻ നായർ തുടങ്ങിയവർ സംസാരിക്കും. സമാപന ദിവസമായ തിങ്കളാഴ്ച നടക്കുന്ന ക്യാമ്പ് മുൻമന്ത്രി കെ ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്യും തുടർന്ന് വിവിധ വിഷയങ്ങളിൽ ആലംകോട് ലീലാകൃഷ്ണൻ, ചന്ദ്രിക ജയശങ്കർ എന്നിവർ സംസാരിക്കും.
ക്യാമ്പിന്റെ സമാപന യോഗത്തിൽ വർക്കിംഗ് ജനറൽ സെക്രട്ടറി കെ മല്ലിക, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, കെജി ഒ എഫ് സംസ്ഥാന സെക്രട്ടറി പി വിജയകുമാർ, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി എം എൻ വിനോദ് എന്നിവർ സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
English Summary: Senior Citizens Council; State leadership camp from today
You may also like this video