കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന് പിടിയില്‍. പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. കെട്ടിട നികുതി വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി സി പ്രദീപ് കുമാറാണ് അറസ്റ്റിലായത്. കാറില്‍ വച്ച് പണം കൈമാറുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഇയാളുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രദീപ് കുമാര്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപ നല്കി. പിന്നീട് 15,000 രൂപ കൂടി ഇയാള്‍ ആവശ്യപ്പെട്ടതോടെയാണ് ആലപ്പുഴ സ്വദേശി വിജിലന്‍സിനെ അറിയിച്ചത്.
english summary;senior clerk arrested for asking bribe