Site icon Janayugom Online

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസറ്റ് നേതാവും സിപിഐ(എം) സ്ഥാപക നേതാക്കളില്‍ ഒരാളുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. 101 വയസായിരുന്നു. ചെന്നെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്തു പോയി സിപിഐ(എം) രൂപീകരിച്ചവരില്‍ ജീവിച്ചിരിപ്പുള്ള രണ്ടു പേരില്‍ ഒരാളാണ് ശങ്കരയ്യ.മറ്റൊരാള്‍ വി എസ് അച്യുതാനന്ദനാണ്.

1922 ജൂലൈ 15നാണ് ശങ്കരയ്യയുടെ ജനനം.മെട്രിക്കുലേഷന്‍ പാസായ ശേഷം 1937ല്‍ മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്ന് ശങ്കരയ്യ ചരിത്രം പഠിക്കാന്‍ തുടങ്ങി. മദ്രാസ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം മധുര സ്റ്റുഡന്‍സ് യൂണിയന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി.1941ല്‍ മധുര അമേരിക്കന്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യമായി അറസ്റ്റിലാകുന്നത് . ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏകദേശം എട്ട് വര്‍ഷത്തെ ജയില്‍വാസവും ഉള്‍പ്പെടുന്നു.

1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളായ ശങ്കരയ്യ, ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തി. അഖിലേന്ത്യാ കിസാന്‍ സഭയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു . 1995 മുതല്‍ 2002 വരെ സിപിഐ(എം) തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . രണ്ട് മക്കളായ ചന്ദ്രശേഖറും നരസിമ്മനും പാര്‍ട്ടി നേതാക്കളാണ്. നവമണിയാണ് ഭാര്യതമിഴ്‌നാട് സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച’ തകയ് സാല്‍ തമിഴര്‍’ എന്ന പുരസ്‌കാരവും ശങ്കരയ്യയ്ക്ക് ലഭിച്ചു

Eng­lish Summary:
Senior com­mu­nist leader N Shankara­iah passed away

You may also like this video:

Exit mobile version