മുതിർന്ന കോൺഗ്രസ് നേതാവും മുൻ മാവേലിക്കര എംഎൽഎയുമായിരുന്ന എം മുരളി അന്തരിച്ചു. 1991 മുതൽ 2006 വരെ മാവേലിക്കര എംഎൽഎ ആയിരുന്നു.73 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ മാവേലിക്കര മണ്ഡലത്തിൽ നിന്നും വിജയിച്ചു. പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും നിന്നും നിയമസഭയിലേക്ക് മത്സരിച്ചു.
1972 മുതൽ 77 വരെ കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്നു.1982 മുതൽ ഏഴു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. രമാദേവിയാണ് ഭാര്യ.

