Site iconSite icon Janayugom Online

സീനിയര്‍ വിമന്‍സ് ടി20 ട്രോഫി; കേരളത്തെ സജന നയിക്കും

സീനിയര്‍ വിമന്‍സ് ടി20 ട്രോഫിക്ക് ഇന്നലെ പഞ്ചാബില്‍ തുടക്കമായി.ഉത്തര്‍പ്രദേശുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമംഗങ്ങളായ സജന സജീവനും ആശ എസും ടീമിലുണ്ട്. സജന തന്നെയാണ് ടീം ക്യാപ്റ്റന്‍. ഒക്ടോബര്‍ 19 വരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്. 

ടീമംഗങ്ങള്‍: സജന എസ് ( ക്യാപ്റ്റന്‍), ഷാനി ടി, ആശ എസ്, അക്ഷയ എ, ദൃശ്യ ഐ വി, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ ജയിംസ്, നജ്‌ല സിഎംസി, വൈഷണ എംപി, അലീന സുരേന്ദ്രന്‍, ദര്‍ശന മോഹന്‍, സായൂജ്യ കെ എസ്, ഇസബെല്‍ മേരി ജോസഫ്, അനന്യ കെ പ്രദീപ്‌. അതിഥി താരങ്ങളായി തെലങ്കാനയില്‍ നിന്നും വി പ്രണവി ചന്ദ്രയും മധ്യപ്രദേശില്‍ നിന്നും സലോണി ഡങ്കോറും ഇക്കുറി ടീമിനൊപ്പമുണ്ട്.

Exit mobile version