Site iconSite icon Janayugom Online

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി അറസ്റ്റിൽ

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി സീരിയൽ നടി ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത് 11 ലക്ഷം. സംഭവത്തില്‍ പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരെ പൊലീസ് പിടികൂടി.

കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. പിന്നാലെ ഹണി ട്രാപ്പിൽ കുടുക്കി ഈ വ്യക്തിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം.

പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരൻ പട്ടത്തെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി. ഇവിടെ വച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: ser­i­al actress arrest­ed in hon­ey trap
You may also like this video

Exit mobile version