പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ശനിയാഴ്ച ഉണ്ടായ ആക്രമണ പരമ്പരയിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. ഇതിന് തിരിച്ചടിയായി നടത്തിയ സൈനിക നടപടിയിൽ 92 തീവ്രവാദികളെ വധിച്ചതായും പാകിസ്ഥാൻ അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. ചാവേറുകളെയും അത്യാധുനിക ആയുധങ്ങളെയും ഉപയോഗിച്ച് 12 കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മൊബൈൽ സേവനങ്ങളും ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു. ക്വെറ്റ, ഗ്വാദർ, മക്രം തുടങ്ങി വിവിധയിടങ്ങളിൽ ഇപ്പോഴും സൈനിക നടപടി തുടരുകയാണ്.
ബലൂചിസ്ഥാനിൽ രക്തച്ചൊരിച്ചില്‍; 15 സൈനികരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു

