പാലപ്പെട്ടി അജ്മേർ നഗറിൽ വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. ഫൈബർ വള്ളങ്ങള്‍ തീരത്ത് കയറ്റിയിട്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോവുകയായിരുന്നു. പുലർച്ചെ 3 മണിക്ക് കടൽ കരയിലേക്ക് കയറുകയായിരുന്നു. വള്ളങ്ങളിലുണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ കാണാതായ വള്ളങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.
മലപ്പുറത്ത് കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു

