10 January 2026, Saturday

Related news

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 5, 2026

മലപ്പുറത്ത് കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു

Janayugom Webdesk
പൊന്നാനി (മലപ്പുറം)
November 6, 2025 12:16 pm

പാലപ്പെട്ടി അജ്മേർ നഗറിൽ വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. ഫൈബർ വള്ളങ്ങള്‍ തീരത്ത് കയറ്റിയിട്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോവുകയായിരുന്നു. പുലർച്ചെ 3 മണിക്ക് കടൽ കരയിലേക്ക് കയറുകയായിരുന്നു. വള്ളങ്ങളിലുണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ കാണാതായ വള്ളങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.