ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അസുഖം ബാധിച്ച പശുവിനെ പരിചരിക്കാൻ ഏഴ് സർക്കാർ മൃഗഡോക്ടർമാര്‍. ജില്ലാ മജിസ്‌ട്രേറ്റ് അനുപ്രിയ ദുബെയുടെ പശുവിനെ ചികിത്സിക്കാനാണ് ഏഴ് മൃഗഡോക്ടർമാരെ നിയോഗിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ് കെ തിവാരിയുടെ ഔദ്യോഗിക കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അസുഖം ബാധിച്ച പശുവിനെ മൃഗഡോക്ടർമാർ ദിവസവും രാവിലെയും വൈകുന്നേരവും രണ്ടുതവണ പരിശോധന നടത്തണമെന്നും ശേഷം ചീഫ് വെറ്ററിനറി ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് കത്തിലെ നിർദേശം.
2017 ലും യുപിയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവായ അസം ഖാന്റെ കാണാതായ പോത്തുകളെ കണ്ടെത്താൻ വേണ്ടി റാംപൂർ പൊലീസ് സംഘത്തെ മുഴുവനും ഇറക്കിയിരുന്നു. പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ തിരച്ചില്‍ വലിയ വിവാദമായിരുന്നു.
English Summary: Seven government doctors to take care of district magistrate’s cow in UP
You may like this video also