15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024
May 7, 2024
March 30, 2024

യുപിയില്‍ ജില്ലാ മജിസ്ടേറ്റിന്റെ പശുവിനെ പരിചരിക്കാൻ ഏഴ് സർക്കാർ ഡോക്ടർമാര്‍

Janayugom Webdesk
June 12, 2022 10:37 pm

ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അസുഖം ബാധിച്ച പശുവിനെ പരിചരിക്കാൻ ഏഴ് സർക്കാർ മൃഗഡോക്ടർമാര്‍. ജില്ലാ മജിസ്‌ട്രേറ്റ് അനുപ്രിയ ദുബെയുടെ പശുവിനെ ചികിത്സിക്കാനാണ് ഏഴ് മൃഗഡോക്ടർമാരെ നിയോഗിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എസ് കെ തിവാരിയുടെ ഔദ്യോഗിക കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അസുഖം ബാധിച്ച പശുവിനെ മൃഗഡോക്ടർമാർ ദിവസവും രാവിലെയും വൈകുന്നേരവും രണ്ടുതവണ പരിശോധന നടത്തണമെന്നും ശേഷം ചീഫ് വെറ്ററിനറി ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് കത്തിലെ നിർദേശം.

2017 ലും യുപിയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവായ അസം ഖാന്റെ കാണാതായ പോത്തുകളെ കണ്ടെത്താൻ വേണ്ടി റാംപൂർ പൊലീസ് സംഘത്തെ മുഴുവനും ഇറക്കിയിരുന്നു. പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ തിരച്ചില്‍ വലിയ വിവാദമായിരുന്നു.

Eng­lish Sum­ma­ry: Sev­en gov­ern­ment doc­tors to take care of dis­trict mag­is­trate’s cow in UP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.