ബിഹാറിലെ ഭഗല്‍പുരില്‍ കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ തകര്‍ന്ന മൂന്ന് നിലകെട്ടിടത്തിനുള്ളില്‍ 15 പേര്‍ കുടുങ്ങിയതായി പൊലീസ് പറയുന്നു. പരിക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തുള്ള മൂന്ന് വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി. പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പറയുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ചിരിന്ന നാടന്‍ ബോംബുകള്‍, വെടിമരുന്ന്, പടക്കങ്ങള്‍ എന്നിവയാണ് സ്ഫോടനത്തിനു കാരണമായതെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡിഐജി സുജിത് കുമാര്‍ പറഞ്ഞു.
English summary; Seven killed in blast at Bihar
You may also like this video;