Site iconSite icon Janayugom Online

തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസ് ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് യെല്ലാണ്ടു-നർസാംപേട്ട് ഏരിയാ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾ‌ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഏറ്റുമുട്ടൽ ഉണ്ടാവുകയായിരുന്നു. എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും അടക്കം വൻ ആയുധശേഖരവും പിടികൂടിയതായി പൊലീസ് പറഞ്ഞു.

Exit mobile version