Site iconSite icon Janayugom Online

പതിനേഴുകാരന്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; കുട്ടി ഗുരുതരാവസ്ഥയില്‍

മധ്യപ്രദേശില്‍ അഞ്ച് വയസ്സുകാരി അതിദാരുണമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 17 കാരന്‍ അറസ്റ്റില്‍. ശിവപുരി സ്വദേശിയായ കുട്ടിയെ് കാണാതായി ഏകദേശം രണ്ട് മണിക്കൂറിന് ശേഷം അയല്‍പക്കത്തുള്ള വീടിന്റെ ടെറസില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മദ്യപിച്ചിരുന്ന പ്രതി കുട്ടിയുടെ തല ചുമരില്‍ പലതവണ ഇടിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റതിന് പുറമെ, കുട്ടിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും നിരവധി മുറിവുകളും പോറലുകളും കടിയേറ്റ പാടുകളും ഉണ്ടായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ 28 തുന്നലുകള്‍ വേണ്ടിവന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. 

Exit mobile version