തൃശൂര്‍ കുന്നംകുളത്ത് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കെ എസ് ആർ ടി സി ബസ്സ് എതിരെ വന്നിരുന്ന ടോറസ്സിൽ ഇടിച്ച് കയറുകയായിരുന്നു. ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് ടോറസ്സ് ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്തെത്തിക്കാനായത്.
ബസ്സിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്‌ആർടിസി ബസ്സ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. പതിനഞ്ചോളം പേർക്ക് ഗുരുതര പരിക്കേറ്റു. ബസ്സിലെ രണ്ട് യാത്രികർക്കും ടോറസ്സ് ഡ്രൈവർക്കും ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും സ്വകാര്യാശുപത്രികളിലും പ്രവേശിപ്പിച്ചു.
English Summary: Several people were injured in a collision between a KSRTC bus and a torus in Kunnamkulam
You may also like this video