Site iconSite icon Janayugom Online

റോഡ് നിര്‍മ്മാണത്തിനിടെ വഴി തിരിച്ചുവിട്ട സ്വകാര്യബസ് താഴ്ചയിലേക്ക് പതിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

busbus

തൃശൂര്‍ പഴയന്നൂരിലെ കൊണ്ടാഴി റൂട്ടിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു.
യാത്രികരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരുനിന്നും പഴയന്നൂർ വഴി ഒറ്റപ്പാലത്തേക്ക് പോയ സുമംഗലി എന്ന ബസാണ് മറിഞ്ഞത്. റോഡു നിർമ്മാണവുമായി ബന്ധപെട്ട് പഴയന്നൂർ പുത്തിരിത്തറ പാലം പൊളിച്ചതിനാൽ വാഹനങ്ങൾ കൊണ്ടാഴി വഴി പഴയന്നൂരിലേക്ക് തിരുച്ചു വിടുകയാണ്.
അതിനാലാണ് ആ വഴി ബസ് പോയത്. സൗത്ത് കൊണ്ടാഴി ഭാഗത്തുവച്ച് ബസ് മറിഞ്ഞത്. മുപ്പതോളം പേർക്ക് പരുക്കുണ്ട്. 

Eng­lish Sum­ma­ry: Sev­er­al peo­ple were injured when a pri­vate bus that divert­ed dur­ing road con­struc­tion fell into a ravine

You may also like this video

Exit mobile version