സെക്സിനെ കായിക ഇനമായി രജിസ്റ്റര്‍ ചെയ്ത സ്വീഡന് ആദ്യത്തെ യൂറോപ്യന്‍ സെക്സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു. സ്വീഡിഷ് സെക്സ് ഫെഡറേഷന് സംഘടിപ്പിക്കുന്ന പ്രഥമ യൂറോപ്യന്‍ സെക്സ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം എട്ടിന് ഗോഥെന്ബെര്ഗില് ആരംഭിക്കും.
ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ ഓരോ ദിവസവും ആറ് മണിക്കൂര്‍ മത്സരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 പേര് ഇതുവരെ യൂറോപ്യന്‍ സെക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട മത്സരങ്ങളിലും ആക്ടിവിറ്റികളിലും പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏകദേശം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ലഭിക്കും. മൂന്ന് ജൂറികളും പ്രേക്ഷകര്‍ നല്കുന്ന റേറ്റിങ്ങും അനുസരിച്ചാണ് യൂറോപ്യന്‍ സെക്സ് ചാമ്പ്യന്‍ഷിപ്പിലെ വിജയികളെ നിര്‍ണയിക്കുക. പ്രേക്ഷകരില്‍ നിന്ന് 70 ശതമാനം വോട്ടുകളും ബാക്കി 30 ശതമാനം വിധികര്‍ത്താക്കളുടെ വോട്ടില്‍ നിന്നും പരിഗണിക്കും. വശീകരണം, ലൈംഗിക ബന്ധം തുടങ്ങി 16 ഇനങ്ങളിലാണ് പങ്കെടുക്കുന്നവര്‍ മത്സരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:Sex is now a sport
You may also like this video