21 January 2026, Wednesday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 12, 2026
January 11, 2026
January 11, 2026

സെക്‌സും ഇനി കായിക ഇനം

Janayugom Webdesk
സ്റ്റോക്ക്‌ഹോം
June 2, 2023 10:00 pm

സെക്‌സിനെ കായിക ഇനമായി രജിസ്റ്റര്‍ ചെയ്ത സ്വീഡന്‍ ആദ്യത്തെ യൂറോപ്യന്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ യൂറോപ്യന്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം എട്ടിന് ഗോഥെന്‍ബെര്‍ഗില്‍ ആരംഭിക്കും.
ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ ഓരോ ദിവസവും ആറ് മണിക്കൂര്‍ മത്സരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 പേര്‍ ഇതുവരെ യൂറോപ്യന്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ബന്ധപ്പെട്ട മത്സരങ്ങളിലും ആക്ടിവിറ്റികളിലും പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏകദേശം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ലഭിക്കും. മൂന്ന് ജൂറികളും പ്രേക്ഷകര്‍ നല്‍കുന്ന റേറ്റിങ്ങും അനുസരിച്ചാണ് യൂറോപ്യന്‍ സെക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വിജയികളെ നിര്‍ണയിക്കുക. പ്രേക്ഷകരില്‍ നിന്ന് 70 ശതമാനം വോട്ടുകളും ബാക്കി 30 ശതമാനം വിധികര്‍ത്താക്കളുടെ വോട്ടില്‍ നിന്നും പരിഗണിക്കും. വശീകരണം, ലൈംഗിക ബ­ന്ധം തുടങ്ങി 16 ഇനങ്ങളിലാണ് പങ്കെടുക്കുന്നവര്‍ മത്സരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary:Sex is now a sport
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.