Site icon Janayugom Online

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കി ഇന്തോനേഷ്യ

വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധം ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി ഇന്തോനേഷ്യ. വിവാഹേതര ലൈംഗിക ബന്ധം, വ്യാജ വാര്‍ത്ത പ്രചരണം, സര്‍ക്കാരിനെതിരായ പ്രതികരണം തുടങ്ങി സുപ്രധാന മാറ്റങ്ങളുമായി ക്രിമിനല്‍ ചട്ടം പുതുക്കി പാർലമെന്റ് നിയമം പാസാക്കി. ഇന്തോനേഷ്യൻ പൗരന്മാർക്കൊപ്പം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രക്കാർക്കും നിയമം ബാധകമായിരിക്കും.

പുതിയ ബില്ലില്‍ രാഷ്ട്രപതി ഉടന്‍ ഒപ്പുവയ്ക്കും. എന്നാല്‍ പഴയ നിയമത്തില്‍ നിന്ന് പുതിയതിലേക്ക് മാറാന്‍ പരമാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കുമെന്ന് ഡെപ്യൂട്ടി നീതിന്യായ മന്ത്രി എഡ്വേർഡ് ഒമർ ഷെരീഫ് ഹിയാരിജ് പറഞ്ഞു. കുടുംബാംഗങ്ങളുടെ പരാതിയില്‍ മാത്രമെ ക്രിമിനല്‍ കേസെടുക്കുകയുള്ളു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും കരട് ബില്ലില്‍ പരാമര്‍ശമുണ്ട്.

Eng­lish Sam­mury: Sex Out­side Mar­riage Will Be Ille­gal Under Indonesia’s Sweep­ing New Crim­i­nal Code

Exit mobile version