പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതന്മാരുടെ പട്ടിക പുറത്തുവിട്ട് കൊളംബിയയിലെ കത്തോലിക്കാ സഭ. 1995നും 2019നുമിടയില്‍ ലൈംഗികാരോപണ കേസുകളില്‍ അന്വേഷണം നേരിടുന്ന 26 പുരോഹിതരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിലുള്‍പ്പെട്ട പുരോഹിതന്മാരെ കുറച്ചുകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും അവരെ വീണ്ടും പുരോഹിതവൃത്തി തുടരാന്‍ അനുവദിച്ചതായും കൊളംബിയന്‍ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പീഡോഫൈല്‍ വൈദികരെക്കുറിച്ച് അന്വേഷിക്കുന്ന പത്രപ്രവര്‍ത്തകന്‍ ജുവാന്‍ പാബ്ലോ ബാരിയന്റോസിന് അനുകൂലമായി കോടതി വിധി വന്നതിന് പിന്നാലെയാണ് മെഡെലിന്‍ അതിരൂപതയുടെ നീക്കം. ഭരണഘടനാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഭ പേരുകള്‍ പുറത്തുവിട്ടത്. ക്രിസ്തീയ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകനാണ് ബാരിയന്റസ്. അതിരൂപതയുടെ സുതാര്യതയും സത്യത്തോടുള്ള പ്രതിബദ്ധതയും ഒന്നും മറച്ചുവെക്കാനുള്ള ഉദ്ദേശ്യം ഞങ്ങള്‍ക്കില്ലെന്ന കാര്യവും തെളിയിക്കേണ്ടതുണ്ടെന്ന് മെഡലിന്‍ ആര്‍ച്ച്ബിഷപ്പ് മോണ്‍സിഞ്ഞോര്‍ റിക്കാര്‍ഡോ ടോബണ്‍ പറഞ്ഞു. കൊളംബിയയിലെ ജനസംഖ്യയില്‍ ഭൂരിഭാഗം ആളുകളും റോമന്‍ കത്തോലിക്കാ വിഭാഗത്തിലുള്ളവരാണ്. രാജ്യത്ത് കുറഞ്ഞത് ആറ് പുരോഹിതരെങ്കിലും കുട്ടികളെ പീഡിപ്പിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
English Summary: Sexual abuse of children: Colombian Catholic Church releases list of priests
You may like this video also