ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംങിനെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച് ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധ സമരം പിന്‍വലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.
താരങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിച്ച് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇതിനായി മേല്‍നോട്ട സമിതി രൂപവത്കരിക്കും. സമിതി നാലാഴ്ചക്കുള്ളില്‍ ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ച് അന്വേഷിക്കും.അന്വേഷണം തീരും വരെ നിലവിലെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും ഈ കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സമിതി നിര്‍വഹിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
ഇതിനുപുറമെ,ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഏഴംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്
English Summary:
Sexual allegation against Brijbhushan Sharansingh; protest called off
You may also like this video:

