22 January 2026, Thursday

Related news

November 2, 2025
September 8, 2024
September 7, 2024
May 10, 2024
December 30, 2023
September 24, 2023
July 12, 2023
July 11, 2023
July 7, 2023
July 1, 2023

ബ്രിജ്ഭൂഷന്‍ ശരണ്‍സിങിനെതിരായ ലൈഗികാരോപണം;പ്രതിഷേധ സമരം പിന്‍വലിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2023 11:42 am

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംങിനെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച് ഗുസ്തിതാരങ്ങള്‍ നടത്തിവന്ന പ്രതിഷേധ സമരം പിന്‍വലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

താരങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിച്ച് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇതിനായി മേല്‍നോട്ട സമിതി രൂപവത്കരിക്കും. സമിതി നാലാഴ്ചക്കുള്ളില്‍ ലൈംഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ച് അന്വേഷിക്കും.അന്വേഷണം തീരും വരെ നിലവിലെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും ഈ കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സമിതി നിര്‍വഹിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

ഇതിനുപുറമെ,ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഏഴംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്

Eng­lish Summary:
Sex­u­al alle­ga­tion against Bri­jb­hushan Sha­rans­ingh; protest called off

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.