Site iconSite icon Janayugom Online

ജൂനിയര്‍ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ലോകാരോഗ്യ സംഘടനാ മാനേജരെ പുറത്താക്കി

ജൂനിയര്‍ ഡോക്ടറെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ച ലോകാരോഗ്യ സംഘനയുടെ (ഡബ്ല്യുഎച്ച്ഒ) സീനിയര്‍ മാനേജറെ പുറത്താക്കി. ടെമോ വഖാനിവാലു എന്നയാള്‍ക്കെതിരെയാണ് പുറത്താക്കിയത്. ജനീവയിലെ  ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്ത് പകരാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട യൂണിറ്റിന്റെ തലവനാണ് ഫിജിയന്‍ ഡോക്ടറായ ടെമോ വഖാനിവാലു.

ബ്രിട്ടനില്‍ നിന്നുള്ള ജൂനിയര്‍ ഡോക്ടറുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങളെല്ലാം വഖാനിവാലു നിഷേധിച്ചിരിന്നു. എന്നാല്‍ തെളിവുകളെല്ലാം വഖാനിവാലുവിന് എതിരായിരിന്നു. ഡോക്ടറെ പുറത്താക്കിയ വിവരം  ഡബ്ല്യുഎച്ച്ഒ വക്താവ് മാഴ്‌സിയ പൂലെ ആണ് പുറത്തുവിട്ടത്. സംഘടനയില്‍ ആര്‍ക്കെതിരെ ആയാലും ലൈംഗീകാതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോ. റോസി ജെയിംസ് ആണ് ട്വിറ്ററിലൂടെ വഖാനിവാലുവിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ പരാതി ഉന്നയിച്ചത്.

Eng­lish Sam­mury: WHO man­ag­er sacked for try­ing to sex­u­al­ly assault junior doctor

Exit mobile version