Site iconSite icon Janayugom Online

ബാലചന്ദ്രമേനോനെതിരായ ലൈംഗികാതിക്രമ കേസ്; തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ഏകദേശം ആറ് മാസം മുമ്പ് ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2007 ജനുവരിയിൽ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ഈ പരാതിയിന്മേൽ കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തെങ്കിലും, ആരോപണങ്ങളെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ല.

Exit mobile version