Site iconSite icon Janayugom Online

ലൈംഗിക അതിക്രമ കേസ്; റാപ്പർ വേടന് ജാമ്യം

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിൽ റാപ്പർ വേടന് (ഹിരൺദാസ് മുരളി) എറണാകുളം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ കോടതി നിർദേശിച്ച ദിവസമായ ഇന്ന് (സെപ്റ്റംബർ 9) വേടൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയാണ് തുടർനടപടികൾക്കായി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും വേടനെ ജാമ്യത്തിൽ വിടണമെന്നാണ് കോടതി നേരത്തെ നിർദേശം നൽകിയിരുന്നത്. യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന ആദ്യ കേസിൽ ഹൈക്കോടതി വേടന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സെപ്റ്റംബർ 9, 10 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Exit mobile version