Site iconSite icon Janayugom Online

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

ചലച്ചിത്ര സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. ഒരു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. 2022ൽ കൊച്ചി എളംകുളത്തെ ഫ്ലാറ്റിൽ വെച്ച് അതിക്രമിച്ചു കയറുകയും ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75, 79 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ‘ജാൻ എ മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം.

Exit mobile version