ജോലിയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട രണ്ട് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ഓസ്‌ട്രേലിയൻ എംപി ഗാരെത് വാർഡിന് (44) 5 വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കേസിൽ ജൂലൈയിലാണ് ജൂറി വാർഡിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പാരാമറ്റ ഡിസ്ട്രിക്റ്റ് കോടതിയിൽ വീഡിയോ ലിങ്ക് വഴി ഹാജരായ വാർഡ് കുറഞ്ഞത് 3 വർഷവും 9 മാസവും തടവ് ശിക്ഷ അനുഭവിച്ചാൽ മാത്രമേ പരോളിന് അപേക്ഷിക്കാൻ സാധിക്കൂ. 2011 മുതൽ ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റിൽ അംഗമായിരുന്ന വാർഡ്, കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കുന്നതിന് തൊട്ടുമുമ്പാണ് രാജി വച്ചത്. വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാൻ വാർഡ് ഉദ്ദേശിക്കുന്നതായി അദ്ദേഹത്തിൻ്റെ നിയമസംഘം അറിയിച്ചു.
ലൈംഗികാതിക്രമക്കേസ്; മുൻ ഓസ്‌ട്രേലിയൻ എംപി ഗാരെത് വാർഡിന് 5 വർഷവും 9 മാസവും തടവ്

