23 January 2026, Friday

Related news

January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 5, 2026

ലൈംഗികാതിക്രമക്കേസ്; മുൻ ഓസ്‌ട്രേലിയൻ എംപി ഗാരെത് വാർഡിന് 5 വർഷവും 9 മാസവും തടവ്

Janayugom Webdesk
സിഡ്‌നി
October 31, 2025 12:19 pm

ജോലിയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട രണ്ട് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ ഓസ്‌ട്രേലിയൻ എംപി ഗാരെത് വാർഡിന് (44) 5 വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കേസിൽ ജൂലൈയിലാണ് ജൂറി വാർഡിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പാരാമറ്റ ഡിസ്ട്രിക്റ്റ് കോടതിയിൽ വീഡിയോ ലിങ്ക് വഴി ഹാജരായ വാർഡ് കുറഞ്ഞത് 3 വർഷവും 9 മാസവും തടവ് ശിക്ഷ അനുഭവിച്ചാൽ മാത്രമേ പരോളിന് അപേക്ഷിക്കാൻ സാധിക്കൂ. 2011 മുതൽ ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റിൽ അംഗമായിരുന്ന വാർഡ്, കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കുന്നതിന് തൊട്ടുമുമ്പാണ് രാജി വച്ചത്. വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാൻ വാർഡ് ഉദ്ദേശിക്കുന്നതായി അദ്ദേഹത്തിൻ്റെ നിയമസംഘം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.