സൗദി യുവതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ ബ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യമുള്ളതിനാലാണ് ജാമ്യം നൽകി വിട്ടയച്ചത്. എന്നാല്‍ താൻ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിർ പറഞ്ഞു. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. പൊലീസ് സ്റ്റേഷനിലെത്തി പാസ്പോർട്ട് കൈമാറുമെന്നും മല്ലു ട്രാവലർ എന്ന പേരിൽ വ്ളോഗ് ചെയ്യുന്ന ഷാക്കിർ അറിയിച്ചു.
സൗദി യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഷാക്കിർ സുബാന് ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പാസ്പോർട്ട് സറണ്ടർ ചെയ്യണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഏത് സമയത്തും ഹാജരാകണം തുടങ്ങിയവയാണ് ഉപാധികൾ.
സെപ്റ്റംബർ 13 ന് ആണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിൽ ഇന്റർവ്യൂവിന് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. നേരത്തെ പരാതിക്കാരിയായ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.
English Summary: Sexual assault case ; Mallu traveler was arrested and released
You may also like this video