Site iconSite icon Janayugom Online

ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മുൻ സർജൻ ഡോ. പി എൻ രാഘവൻ(75) അറസ്റ്റിൽ. പാലാ മുരിക്കുംപുഴയിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മലബന്ധത്തിന് ചികിത്സ തേടിയെത്തിയ യുവതിയോടാണ് ഡോക്ടർ അപമര്യാദയായി പെരുമാറിയത്. വസ്ത്രം അഴിച്ച് പരിശോധിക്കുന്നതിനിടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഡോക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version