Site iconSite icon Janayugom Online

ചലച്ചിത്ര പ്രവർത്തകയോട് ലൈംഗികാതിക്രമം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ചലച്ചിത്ര പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപിടിച്ചെന്നാണ് പരാതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. 2025 നവംബർ ആറിന്
രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്ക്രീനിങ്ങിനെത്തിയ സമയത്തായിരുന്നു അതിക്രമമെന്നും പരാതിയില്‍ പറയുന്നു. ചലച്ചിത്ര പ്രവര്‍ത്തക രഹസ്യമൊഴിയിലും പരാതി ആവര്‍ത്തിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ ആറ് പേര്‍ അതിക്രമ വിവരം പരാതിക്കാരി പറഞ്ഞതായി മൊഴി നല്‍കി.

Exit mobile version