Site iconSite icon Janayugom Online

കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമം: ഇടപെട്ട് ഗതാഗത മന്ത്രി

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​യ്ക്ക് നേ​രെ​ ലൈം​ഗി​കാ​തി​ക്ര​മമുണ്ടായ സംഭവ​ത്തി​ല്‍ ഇ​ട​പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ണ്ട​ക്ട​ര്‍ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി​യി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പ്ര​ശ്‌​ന​ത്തെ ഗൗ​ര​വ​മാ​യി കാ​ണും. അ​ധ്യാ​പി​ക​യെ നേ​രി​ട്ട് വി​ളി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര ചെ​യ്ത അ​ധ്യാ​പി​ക​യ്ക്ക് നേ​രെ​യാ​ണ് ലൈം​ഗീ​കാ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​തേ​ക്കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ ക​ണ്ട​ക്ട​റും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കു​മെ​ന്ന് യു​വ​തി പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Sex­u­al assault on KSRTC bus: Inter­ven­tion Trans­port Minister

You may like this video also

Exit mobile version